Friday, June 3, 2011

പ്രേമപര്യന്തം മഴയില്‍..

പ്രണയാര്‍ദ്ര ചിത്തങ്ങളില്‍
പുതുവിളയുടെ സ്നേഹമായ്
തളിര്‍ ലതയുടെ സന്ദേശമായ് 
മഴ ....
തണുത്ത കരങ്ങളാല്‍ 
നനുത്ത സ്പര്‍ശത്താല്‍ 
മഴക്കനവുകള്‍ 
എന്റെ കമ്പിളി കൂടാരത്തില്‍ 
സഹശയനത്തിനെത്തുന്നു 
പുറത്ത്...
നേരിയ ആരവങ്ങളുടെ 
നൂപുരങ്ങള്‍ ഊരി എറിഞ്ഞ്‌
നെഞ്ചോടു ചേര്‍ന്നുറങ്ങാന്‍
ഇവള്‍ എത്തുന്നത്‌ എന്നാണ്..?
ഇവള്‍ മേഘരഥത്തില്‍ 
ഗര്‍ജങ്ങളുടെ ഹുങ്കാരത്തോടെ 
അധികാരത്തിന്റെ മിന്നല്‍ വാളോടെ
രൌദ്രയായ് വന്ന്
ഗാഡ നിദ്രയിലാണ്ട എന്നെ 
വിളിച്ച്‌ ഉണര്‍ത്തുന്നു..
ഒരില പോഴിഞ്ഞാല്‍..
ഒരു കിളി ചിലച്ചാല്‍..
ഇവളുടെ സാമീപ്യം ഞാന്‍ അറിയുന്നു..
എത്ര ഭാവങ്ങളാണ് 
എന്റെ മഴയ്ക്ക്‌..!!
രാഗതാളങ്ങളുടെ അപഭ്രംശങ്ങളില്‍
മനസ് നീറിപ്പുകയുമ്പോള്‍ ,
മറ്റൊരു രാഗതാളമായ്...
ആരോഹണ,അവരോഹണമായി 
ഇവള്‍ എനിയ്ക്കായ്‌ 
സംഗീതം പൊഴിക്കുന്നു.. 
 

2 comments:

  1. മഴ എപ്പോഴും എന്നും സുന്ദരിയാണ്…

    ReplyDelete
  2. കൊള്ളാം നന്നായിട്ടുണ്ട് ,...

    ReplyDelete

ഇനി നിങ്ങള്‍ പറയൂ....